പ്ലസ് ടു വിദ്യാർത്ഥികളുടെ അധ്യാപകരോ രക്ഷിതാക്കളോ ആണോ? 🫡
ടീച്ചറാവാൻ ആഗ്രഹിക്കുന്ന വിദ്യാർഥിയാണോ? 🚨
പ്ലസ് ടു വിന് ശേഷം ഡിഗ്രിയാണോ ലക്ഷ്യം ? ⁉️
⚠️ഈ മെസ്സേജ് ശ്രദ്ധിക്കാതെ പോവരുത് !!⚠️
പുതിയ വിദ്യാഭ്യാസ നിയമം (NEP) 2020 പ്രകാരം ഇന്ത്യയിൽ ആരംഭിച്ച ഡിഗ്രിയോടൊപ്പം ബി എഡും ലഭിക്കുന്ന കോഴ്സിന്റെ അഡ്മിഷൻ നോട്ടിഫിക്കേഷൻ വരാൻ സമയമായിട്ടുണ്ട്. ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാം (ITEP) കേരളത്തിലെ കേന്ദ്ര സർവകലാശാലകളിലും വളാഞ്ചേരി മജ്ലിസ് ഓട്ടോണോമസ് കോളേജിലും നിലവിൽ നടന്നു വരുന്നു. നാല് വർഷത്തെ പഠനത്തിൽ ഡിഗ്രിയോടൊപ്പം അധ്യാപകാരവാനുള്ള യോഗ്യതയായി ബി എഡും കൂടെ ലഭിക്കുന്ന ഈ കോഴ്സിന് ചേരാനുള്ള പ്രവേശന പരീക്ഷയായ NTA നടത്തുന്ന NCET -നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് ന്റെ വിജ്ഞാപനം ഫെബ്രുവരിയിൽ പുറപ്പെടുവിക്കും.
ചുരുങ്ങിയത് പരീക്ഷ എഴുത്തുകയെങ്കിലും ചെയ്തവർക്ക് മാത്രമേ അഡ്മിഷൻ ലഭിക്കൂ. ഈ പരീക്ഷയുടെ വിജ്ഞാപനം വരുന്നത് കേരളത്തിൽ പ്ലസ് ടു പരീക്ഷ അടുത്ത വേളയിലായിരിക്കും എന്നതിനാൽ കുട്ടികൾ ശ്രദ്ധിക്കാതിരിക്കാൻ സാധ്യതയുണ്ട്. !!
ഇന്ത്യയിലും വിദേശങ്ങളിലും അധ്യാപകരായി ജോലി ചെയ്യാൻ സമീപ ഭാവിയിൽ ITEP നിർബന്ധമാകും. കേന്ദ്ര നിയമപ്രകാരം നഴ്സറി മുതൽ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിൽ അധ്യാപകരാവാൻ 2030 നു ശേഷം ഡിഗ്രിയും ബി എഡും നിർബന്ധമായി വരും. നിലവിലുള്ള ബി എഡ്, ടി ടി സി (ഡി എൽ എഡ്) കോഴ്സുകൾ 2030 ഓടെ നിർത്തലാവുകയും ITEP വ്യാപകമാവുകയും ചെയ്യും. ആയതിനാൽ പ്ലസ് ടു പരീക്ഷയ്ക്ക് ശേഷം ഡിഗ്രിയോ, ടി ടി സി യോ ആണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ NCET പരീക്ഷയുടെ വിജ്ഞാപനം ശ്രദ്ധിക്കാതെ പോകരുത്. കൃത്യ സമയത് അപേക്ഷിക്കുകയും പ്ലസ് ടു പരീക്ഷകൾ കഴിഞ്ഞു ഏപ്രിൽ – മെയ് മാസത്തിൽ എൻട്രൻസ് എഴുതുകയും വേണം. മാനേജ്മന്റ് സീറ്റുകളിലെ പ്രവേശനത്തിന് പോലും ഇത് നിർബന്ധമാണെന്നോർക്കണം. സൗജന്യ NCET പരീക്ഷാ പരിശീലനം പ്ലസ് ടു പരീക്ഷകൾക്ക് ശേഷം തുടങ്ങും. നോട്ടിഫിക്കേഷൻ ശ്രദ്ധയിൽ പെടുത്താനും പരീക്ഷ പരിശീലനത്തിനുമായി താഴെ കൊടുത്ത ഗൂഗിൾ ഫോം പൂരിപ്പിച്ചു വെക്കുക. ഈ വിവരം plus ടു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപർക്കുമെല്ലാം ഷെയർ ചെയ്തു നല്കുമല്ലോ.
ഗൂഗിൾ ഫോം ലിങ്ക്: https://forms.gle/gocBsZeicDF9ak659
ഡോ.നസീറലി എം. കെ
പ്രൊഫസർ & ഹെഡ്
ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാം (ITEP)
മജ്ലിസ് ഓട്ടോണോമസ് കോളേജ്
Mobile: 8907162762
Email: drnaseerali@masc.edu.in
Please share in groups 📲





